Picsart 24 01 19 12 37 24 061

കേരളത്തിന് എതിരെ ബീഹാറിന് ആദ്യ ഇന്നിംഗ്സ് ലീഡ്

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ബീഹാർ ആദ്യ ഇന്നിങ്സ് ലീഡ് നേടി. രണ്ടാം ദിവസം ബീഹാർ കളി അവസാനിപ്പിക്കുമ്പോൾ 270/5 എന്ന നിലയിലാണ്‌. അവർക്ക് ഇപ്പോൾ 43 റൺസിന്റെ ലീഡ് ഉണ്ട്. ഗനി നേടിയ സെഞ്ച്വറിയാണ് ബീഹാറിന് കരുത്തായത്. 199 പന്തിൽ നിന്ന് 120 റൺസുമായി ഗനി ഇപ്പോഴും ക്രീസിൽ ഉണ്ട്. 13 ഫോറും 2 സിക്സും അദ്ദേഹം നേടി.

60 റൺസ് എടുത്ത ബിപിൻ സൗരബ്, 59 റൺസ് എടുത്ത പിയുഷ് കുമാർ എന്നിവരും ബീഹാറിനായി തിളങ്ങി. കേരളത്തിനായി അഖിനും ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റ് വീതം നേടി. ജലജ് സക്സേന ഒരു വിക്കറ്റും നേടി. നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 227ൽ അവസാനിച്ചിരുന്നു. സെഞ്ച്വറി നേടിയ ശ്രേയസ് ഗോപാൽ മാത്രമാണ് കേരളത്തിനായി ബാറ്റു കൊണ്ട് തിളങ്ങിയത്.

Exit mobile version