ഗുജറാത്തിനെതിരെ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച

- Advertisement -

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ഗുജറാത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണും സച്ചിന്‍ ബേബിയും ഒഴികെയുള്ള ബാറ്റ്സ്മാന്മാര്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ മത്സരത്തില്‍ കേരളം 208 റണ്‍സിനു ഓള്‍ഔട്ട് ആയി. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഗുജറാത്ത് 60/2 എന്ന നിലയിലാണ്.

51 റണ്‍സുമായി സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബിയ്ക്ക് ഒരു റണ്‍സിനു തന്റെ അര്‍ദ്ധ ശതകം നഷ്ടമായി. ജലജ് സക്സേന 30 റണ്‍സ് നേടി പുറത്താകാതെ നിന്നു. അരുണ്‍ കാര്‍ത്തിക് ആണ് 20 റണ്‍സ് നേടിയ മറ്റൊരു താരം. കേരളത്തിന്റെ ടോപ് സ്കോറര്‍മാരായ സഞ്ജുവിന്റെയും സച്ചിന്‍ ബേബിയുടെയും വിക്കറ്റുകള്‍ വീഴ്ത്തിയ പിയൂഷ് ചൗളയാണ് കേരളത്തിന്റെ ചെറുത്ത് നില്പ് അവസാനിപ്പിച്ചത്. ഗുജറാത്തിനായി പിയൂഷ് ചൗള അഞ്ചും, സിദ്ധാര്‍ത്ഥ് ദേശായി  മൂന്നും ചിന്തന്‍ ഗജ രണ്ടും വിക്കറ്റ് വീഴ്ത്തി.

കേരളത്തിനെ ചെറിയ സ്കോറിനു പുറത്താക്കിയ ഗുജറാത്തിനും ആദ്യ ദിവസം രണ്ട് വിക്കറ്റ് നേടി. പ്രിയാംഗ് പഞ്ചല്‍(18), മെരായി(7) എന്നിവര്‍ പുറത്തായപ്പോള്‍ ഗോഹില്‍ 26 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 20 ഓവറുകള്‍ കളിച്ച ഗുജറാത്ത് 60 റണ്‍സ് നേടിയിട്ടുണ്ട്. കേരളത്തിനായി നിധീഷ്, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement