ആദ്യ ദിനം കേരളത്തിനെതിരെ ആന്ധ്ര പ്രാദേശിന് ആധിപത്യം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ആന്ധ്ര പ്രാദേശിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് മത്സരത്തിൽ ആദ്യ ദിനം കേരളത്തിനെതിരെ ആന്ധ്ര പ്രദേശിന്റെ ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത കേരളത്തെ 162 റൺസിന് പുറത്താക്കിയ ആന്ധ്ര പ്രദേശ് ഒന്നാം ദിവസം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എടുത്തിട്ടുണ്ട്. 14 റൺസ് എടുത്ത ജ്ഞാനേശ്വറിന്റെ വിക്കറ്റാണ് ആന്ധ്ര പ്രാദേശിന് ആദ്യ ദിനം നഷ്ടമായത്.

17 റൺസുമായി പ്രശാന്ത് കുമാറും 16 റൺസുമായി ജ്യോതിസായി കൃഷ്ണയുമാണ് ക്രീസിൽ ഉള്ളത്. കേരളത്തിന് വേണ്ടി അഭിഷേക് മോഹൻ ആണ് വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ കേരളത്തിന് വേണ്ടി ബേസിൽ തമ്പി നേടിയ 42 റൺസിന്റെ പിൻബലത്തിലാണ് കേരളം 162 റൺസ് എടുത്തത്.