Site icon Fanport

കേരളത്തിനെതിരെ ആന്ധ്ര പ്രദേശ് ലീഡിലേക്ക്

കേരളത്തിനെതിരായ രഞ്ജി എലൈറ്റ് ഗ്രൂപ്പ് മത്സരത്തിൽ ആന്ധ്ര പ്രദേശ് ലീഡിലേക്ക്. ആദ്യ ദിനം വെറും 162 റൺസിന് ഓൾ ഔട്ടായ കേരളത്തിനെതിരെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ആന്ധ്ര പ്രദേശ് 2 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ കേരളത്തിന് 35 റൺസ് ലീഡ് ഉണ്ടെങ്കിലും ആന്ധ്ര പ്രദേശ് ഇത് അനായാസം മറികടക്കും.

നിലവിൽ 52 റൺസുമായി പ്രശാന്ത് കുമാറും 32 റൻസുമായി ഗിരിനാഥുമാണ് ആന്ധ്ര പ്രാദേശിന് വേണ്ടി ബാറ്റ് ചെയ്യുന്നത്. ജ്ഞാനെശ്വർ 14 റൺസ് എടുത്തും ജ്യോതി സായി കൃഷ്ണ 18 റൺസുമെടുത്താണ് പുറത്തായത്. കേരളത്തിന് വേണ്ടി ബേസിൽ തമ്പിയും അഭിഷേക് മോഹനുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്.

Exit mobile version