കേരളം 335 റണ്‍സിനു പുറത്ത്

- Advertisement -

രഞ്ജി ട്രോഫിയില്‍ രാജസ്ഥാനുമായുള്ള മത്സരത്തില്‍ കേരളം 335 റണ്‍സിനു പുറത്തായി. തലേ ദിവസത്തെ സ്കോറായ 232/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു 42 റണ്‍സ് നേടിയ സഞ്ജു സാംസണേ ആദ്യം നഷ്ടമായി. സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും(21) പൊരുതി നോക്കിയെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടു കൂടി കേരളത്തിന്റെ ചെുറത്ത്നില്പ് അവസാനിക്കുകയായിരുന്നു. 118.3 ഓവര്‍ ബാറ്റ് ചെയ്ത കേരളം 335 റണ്‍സിനു ഓള്‍ഔട്ട് ആയി. സച്ചിന്‍ ബേബി 78 റണ്‍സ് നേടി.

4 വിക്കറ്റ് നേടിയ ലോംറോര്‍ ആണ് രാജ്സ്ഥാന്‍ നിരയില്‍ തിളങ്ങിയത്. രണ്ടാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ രാജസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 9 റണ്‍സ് നേടിയിട്ടുണ്ട്. ദിഷാന്ത് യാഗ്നിക് 8 റണ്‍സും ഗൗതം ഒരു റണ്‍സും നേടി ക്രീസിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement