Picsart 24 01 20 14 57 03 025

രഞ്ജി ട്രോഫി, കേരളത്തിന്റെ ലീഡ് 100 കഴിഞ്ഞു

രഞ്ജി ട്രോഫിയിൽ മൂന്നാം ദിനം ഛത്തീസ്‌ഗഢിനെ എറിഞ്ഞിട്ട് കേരളം ഇപ്പോൾ 107 റൺസിന്റെ ലീഡിൽ. മൂന്നാം ദിനം അവസാനിക്കുമ്പോൾ കേരളം 69/2 എന്ന നിലയിലാണ്. 4 റൺസുമായി വിഷ്ണു വിനോദും 6 റൺസുമായി സച്ചിൻ ബേബിയുമാണ് ക്രീസിൽ ഉള്ളത്. 36 റൺസ് എടുത്ത രോഹൻ എസ് കുന്നുമ്മലും 17 റൺസ് എടുത്ത രോഹൻ പ്രേമും ആണ് പുറത്തായത്.

ഇന്ന് രാവിലെ 100-4 എന്ന നിലയിൽ‌ കളി പുനരാരംഭിച്ച ഛത്തീസ്‌ഗഢ് 312 റണ്ണിനാണ് ഓളൗട്ട് ആയത്. കേരളം 38 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. കേരളത്തിനായി നിധീഷും ജലജ് സക്സേനയും 3 വിക്കറ്റു വീതം വീഴ്ത്തി. ബേസിൽ തമ്പി 2 വിക്കറ്റും ശ്രേയസ് ഗോപാലും അഖിനും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ കേരളം 350 റൺസിന് ഓളൗട്ടായിരുന്നു. ആദ്യ ഇന്നിംഗ്സിൽ നല്ല രീതിയിൽ ബാറ്റു ചെയ്ത കേരളത്തിനായി നാലുപേർ അർദ്ധ സെഞ്ച്വറി നേടി. ഇന്ന് മുഹമ്മദ് അസറുദ്ദീൻ ആണ് അർധ സെഞ്ച്വറി നേടിയത്. മുഹമ്മദ് അസറുദ്ദീൻ 104 പന്തൽ 85 റൺസ് എടുത്തു. 12 ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിംഗ്സ്.

നേരത്തെ റോഹൻ പ്രേം 54 റൺസും സഞ്ജു സാംസൺ 57 റൺസും എടുത്തിരുന്നു.. 91 റൺസ് എടുത്ത സച്ചിൻ ബേബിയാണ് ടോപ് സ്കോറർ ആയത്. വിഷ്ണു വിനോദ് 40 റൺസും എടുത്തു. ബീഹാറിനായി ആശിഷ് ചൗഹാൻ നാല് വിക്കറ്റും രവി കിരൺ അജയ് മണ്ടാൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വിഴ്ത്തി.

Exit mobile version