Kerala Team Ranji Trophy

രഞ്ജി ട്രോഫിയിൽ ഇന്ന് കേരളത്തിന് നാലാം മത്സരം, എതിരാളികള്‍ ഗോവ

രഞ്ജി ട്രോഫിയിൽ കേരളത്തിന് ഇന്ന് എതിരാളികള്‍ ഗോവ. പോയിന്റ് പട്ടികയിൽ എലൈറ്റ് ഗ്രൂപ്പ് സിയിൽ കേരളം ഒന്നാം സ്ഥാനത്താണുള്ളത്. തുമ്പ സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ചത്തീസ്ഗഢ്, കര്‍ണ്ണാടക എന്നിവര്‍ക്കൊപ്പം 13 പോയിന്റാണ് കേരളത്തിനുള്ളത്.

ജാര്‍ഖണ്ഡിനെയും ചത്തീസ്ഗഢിനെയും പരാജയപ്പെടുത്തിയ കേരളം രാജസ്ഥാനോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനിലയിൽ അവസാനിക്കുകയായിരുന്നു.

 

മത്സരത്തിൽ സഞ്ജു സാംസണിന്റെ അഭാവത്തിൽ സിജോമോന്‍ ജോസഫ് ആണ് കേരളത്തെ നയിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ ടി20 സംഘത്തിന്റെ ഭാഗമായതിനാൽ സഞ്ജു ഗോവയ്ക്കെതിരെ കളിക്കുന്നില്ല. രോഹന്‍ കുന്നുമ്മലിനെ ഉപനായകനായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 10ന് സര്‍വീസസ്, 17ന് കര്‍ണ്ണാടക എന്നിവയാണ് കേരളത്തിന്റെ അടുത്ത രണ്ട് എതിരാളികള്‍. ഇരു മത്സരങ്ങളും തിരുവനന്തപുരത്താണ് നടക്കുക. ഗ്രൂപ്പിലെ അവസാന എതിരാളികളായ പുതുച്ചേരിയുമായി കേരളം പുതുച്ചേരിയിൽ വെച്ച് ജനുവരി 24ന് ഏറ്റുമുട്ടും.

Exit mobile version