കരുണ്‍ നായരുടെ മികവില്‍ കര്‍ണ്ണാടകയ്ക്ക് മേല്‍ക്കൈ

- Advertisement -

രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തില്‍ വിദര്‍ഭയ്ക്കെതിരെ കര്‍ണ്ണാടകയ്ക്ക് മേല്‍ക്കൈ. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ കര്‍ണ്ണാടക 294/8 എന്ന നിലയിലാണ്. 148 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുന്ന കരുണ്‍ നായര്‍, സിഎം ഗൗതം(73) എന്നിവരുടെ ബാറ്റിംഗാണ് തകര്‍ച്ചയില്‍ നിന്ന് കര്‍ണ്ണാടകയെ കരകയറ്റിയത്. 21/3 എന്ന നിലയിലേക്ക് തകര്‍ന്ന കര്‍ണ്ണാടകയെ 139 റണ്‍സ് നേടി ഗൗതം-കരുണ്‍ നായര്‍ കൂട്ടുകെട്ട് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. കൂട്ടുകെട്ടിനു ശേഷവും മറ്റു ബാറ്റ്സ്മാന്മാര്‍ വേഗം മടങ്ങിയപ്പോള്‍ കരുണ്‍ നായര്‍ പിടിച്ചു നിന്നു. 109 റണ്‍സ് ലീഡ് സ്വന്തമാക്കിയ കര്‍ണ്ണാടകയ്ക്കായി ക്യാപ്റ്റന്‍‍ വിനയ് കുമാര്‍(20*) ആണ് കരുണ്‍ നായര്‍ക്ക് കൂട്ടായി ക്രീസിലുള്ളത്. 69 റണ്‍സ് കൂട്ടുകെട്ടാണ് സഖ്യം ഒമ്പതാം വിക്കറ്റില്‍ നേടിയത്. രജനീഷ് ഗുര്‍ബാനി 5 വിക്കറ്റ് നേട്ടവുമായി സെമിയിലും തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 185 റണ്‍സില്‍ ഓള്‍ഔട്ട് ആയിരുന്നു. 47 റണ്‍സ് നേടിയ ആദിത്യ സര്‍വാതേ, വസീം ജാഫര്‍(39), ഗണേഷ് സതീഷ്(31) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു ബാറ്റ്സ്മാന്മാര്‍. കര്‍ണ്ണാടകയ്ക്കായി അഭിമന്യൂ മിഥുന്‍ 5 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement