
ജലജ് സക്സേനയും സഞ്ജു സാംസണും രാജസ്ഥാന് ബൗളര്‍മാരെ അനായാസം നേരിട്ട രഞ്ജി ട്രോഫി മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ കേരളം ശക്തമായ നിലയില്‍. രണ്ടാം ഇന്നിംഗ്സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ കേരളം 217 റണ്‍സാണ് നേടിയിട്ടുള്ളത്. ആദ്യ ഇന്നിംഗ്സില്‍ നേടിയ 92 റണ്‍സ് ലീഡ് ഉള്‍പ്പെടെ മത്സരത്തില്‍ കേരളത്തിന്റെ ലീഡ് 309 റണ്‍സ് ആയിട്ടുണ്ട്.
ജലജ് സക്സേന 146 പന്തില്‍ നിന്ന് 102 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ സഞ്ജു സാംസണ് 90 പന്തില്‍ നിന്ന് 72 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ 159 റണ്‍സാണ് ഇരുവരും കൂടി നേടിയത്. ആദ്യ ഇന്നിംഗ്സില്‍ ജലജ് സക്സേന അര്‍ദ്ധ ശതകം നേടിയിരുന്നു. കേരളത്തിനായി ബൗളിംഗില്‍ 8 വിക്കറ്റും ജലജ് നേടി. രണ്ടാം ഇന്നിംഗ്സില്‍ വിഷ്ണു വിനോദ്(8), രോഹന് പ്രേം(24) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്.
രാജസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് 243 റണ്‍സില്‍ അവസാനിച്ചിരുന്നു. ദിഷാന്ത് യാഗ്നിക് 62 റണ്‍സും ബിഷ്ണോയി സീനിയര്‍(39), തേജീന്ദര്‍ സിംഗ് ദില്ലണ്‍(44), ദീപക് ചഹാര്‍(31) എന്നിവരാണ് രാജസ്ഥാനു വേണ്ടി തിളങ്ങിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial