Site icon Fanport

സൗരഭ് തിവാരിയുടെയും ഇഷാന്‍ കിഷന്റെയും മികവിൽ കേരളത്തിന് ശക്തമായ മറുപടിയുമായി ജാര്‍ഖണ്ഡ്

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ 475 റൺസിന് ശക്തമായ മറുപടിയുമായി ജാര്‍ഖണ്ഡ്. ഇന്നലെ 56/3 എന്ന നിലയിലേക്ക് വീണ ശേഷം വിരാട് സിംഗ് – സൗരഭ് തിവാരി കൂട്ടുകെട്ട് ടീമിനെ 87/3 എന്ന നിലയിലേക്ക് എത്തിച്ചിരുന്നു.

ഇന്ന് കളി പുനരാരംഭിച്ച് 114 റൺസിൽ നിൽക്കുമ്പോള്‍ 30 റൺസ് നേടിയ വിരാടിനെ ബേസിൽ തമ്പി പുറത്താക്കുകയായിരുന്നു. ബേസിലിന്റെ മത്സരത്തിലെ രണ്ടാം വിക്കറ്റായിരുന്നു ഇത്.

അതിന് ശേഷം സൗരഭ് തിവാരിയും ഇഷാനും ചേര്‍ന്ന് 86 റൺസ് അഞ്ചാം വിക്കറ്റിൽ കൂട്ടിചേര്‍ത്ത് ജാര്‍ഖണ്ഡിനെ 200/4 എന്ന നിലയിലേക്ക് മൂന്നാം ദിവസം ലഞ്ചിന് എത്തിച്ചിട്ടുണ്ട്. 64 റൺസ് നേടി സൗരഭ് തിവാരിയും 46 റൺസാണ് ഇഷാനും നേടിയത്.

Exit mobile version