Deepakhooda

കേരളത്തിന്റെ പ്രതീക്ഷകള്‍ക്കുമേൽ ഹൂഡയുടെ മിന്നും ബാറ്റിംഗ്

രണ്ടാം ഇന്നിംഗ്സിലും ദീപക് ഹൂഡ രാജസ്ഥാന് വേണ്ടി തിളങ്ങിയപ്പോള്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ മികച്ച സ്കോറാണ് രാജസ്ഥാന്‍ നേടിയിരിക്കുന്നത്. ദീപക് ഹൂഡയും അഭിജീത് തോമറും ബാറ്റിംഗിൽ കസറിയപ്പോള്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 278/5 എന്ന നിലയിലാണ്. 309 റൺസിന്റെ ലീഡാണ് രാജസ്ഥാന്റെ കൈവശമുള്ളത്.

അഭിജീത് തോമര്‍ 68 റൺസ് നേടി പുറത്തായപ്പോള്‍ 106 റൺസാണ് ദീപക് ഹൂഡയുടെ സംഭാവന. ആദ്യ ഇന്നിംഗ്സിലെ പോലെ കേരള ബൗളര്‍മാര്‍ക്കെതിരെ അനായാസം താരം റൺസ് കണ്ടെത്തുകയായിരുന്നു. 48 റൺസുമായി കെഎസ് റാഥോറും ഹൂഡയ്ക്ക് മികച്ച പിന്തുണ നൽകി.

Exit mobile version