ചരിത്രം രചിയ്ക്കാനായി രജനീഷ് ഗുര്‍ബാനിയും വിദര്‍ഭയും

- Advertisement -

ലക്ഷ്യം വെറും 198 റണ്‍സ്. കൈയ്യിലുള്ളത് 10 വിക്കറ്റും 5 സെഷനുകള്‍ ബാക്കിയും. വിജയം പിടിച്ചെടുത്ത് ഡല്‍ഹിയുമായി രഞ്ജി കലാശപ്പോരാടത്തിനൊരുങ്ങുവാന്‍ ശക്തരായ കര്‍ണ്ണാടകയ്ക്കുള്ള അവസരങ്ങള്‍ ഇത്രയുമായിരുന്നു. എന്നാല്‍ കീഴടങ്ങുവാന്‍ വിദര്‍ഭ ഒരുക്കമല്ലായിരുന്നു. സെമിയില്‍ കേരളത്തിനെതിരെ ആദ്യം തകര്‍ച്ച നേരിട്ടുവെങ്കിലും കൂറ്റന്‍ ജയം പിടിച്ചെടുത്ത് അതേ നിശ്ചയദാര്‍ഢ്യത്തോടെയാണ് ഫൈസ് ഫസലും സംഘവും ഉച്ച ഭക്ഷണത്തിനു ശേഷം കളത്തിലിറങ്ങിയത്.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കര്‍ണ്ണാടകയെ അക്ഷരാര്‍ത്ഥത്തില്‍ വിദര്‍ഭ ഞെട്ടിക്കുകയായിരുന്നു. നാലാം ദിവസം അവസാനിക്കുമ്പോള്‍ 111/7 എന്ന നിലയില്‍ പ്രതിരോധത്തിലാണ് കര്‍ണ്ണാടക. കരുണ്‍ നായര്‍ 30 റണ്‍സ് ടോപ് സ്കോറര്‍ ആയ രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റ് വീഴ്ത്തിയ രജനീഷ് ഗുര്‍ബാനിയാണ് വിദര്‍ഭയെ ചരിത്ര നേട്ടത്തിനരികെ എത്തിച്ചിരിക്കുന്നത്. ഒപ്പം സിദ്ധേഷ് നെരാല്‍ 2 വിക്കറ്റ് വീഴ്ത്തി.

കര്‍ണ്ണാടക നായകന്‍ വിനയ് കുമാര്‍(19*), ശ്രേയസ് ഗോപാല്‍(1*) എന്നിവരാണ് ഇപ്പോള്‍ കര്‍ണ്ണാടകയ്ക്കായി ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഇനിയും 87 റണ്‍സ് നേടേണ്ട കര്‍ണ്ണാടയ്ക്ക് ശേഷിക്കുന്നത് 3 വിക്കറ്റുകള്‍ മാത്രമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement