
കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ഹരിയാന 208 റണ്‍സിനു ഓള്‍ഔട്ട് ആയി. തലേ ദിവസത്തെ സ്കോറായ 206/8 എന്ന നിലയില്‍ ബാറ്റിഗ് പുനരാരംഭിച്ച ഹരിയാന രണ്ട് റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആയി. അമിത് മിശ്ര 32 റണ്‍സുമായി പുറത്താകാതെ നിന്നു. സന്ദീപ് വാര്യറും ബേസില്‍ തമ്പിയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്. വാര്യര്‍ ഇന്നിംഗ്സിലെ തന്റെ വിക്കറ്റ് നേട്ടം നാലായി ഉയര്‍ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം 12 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് നേടിയിട്ടുണ്ട്. അരുണ്‍ കാര്‍ത്തിക്(3) ആണ് പുറത്തായ ബാറ്റ്സ്മാന്. ജലജ് സക്സേന(23*), രോഹന് പ്രേം(10*) എന്നിവരാണ് ക്രീസില്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial