രഞ്ജി ട്രോഫി, കേരളം ബാറ്റ് ചെയ്യും, കേരളത്തിനായി ജലജ് സക്സേന ഇറങ്ങും

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് കേരളത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കേരള നിരയിലേക്ക് ജലജ് സക്സേന മടങ്ങിയെത്തുന്നു.

കേരളം: സച്ചിന്‍ ബേബി, രാഹുല്‍ പി, സഞ്ജു സാംസണ്‍, ജലജ് സക്സേന, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, സിജോമോന്‍ ജോസഫ്, നിധീഷ് എംഡി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സന്ദീപ് വാര്യര്‍, വിനൂപ് ഷീല മനോഹരന്‍

ഗുജറാത്ത്: പാര്‍ത്ഥിവ് പട്ടേല്‍, പ്രിയാംഗ് പഞ്ചല്‍, പിയൂഷ് ചൗള, അക്സര്‍ പട്ടേല്‍, ധ്രുവ് റാവല്‍, രാഹുല്‍ വി ഷാ, ചിന്തന്‍ ഗജ, കതന്‍ പട്ടേല്‍, അര്‍സന്‍ നഗവാസ്‍വല്ല, റൂഷ് കലേരിയ, റുജുല്‍ ഭട്ട്

Exit mobile version