ജാര്‍ഖണ്ഡിനെതിരെ ഗുജറാത്തിനു പത്ത് വിക്കറ്റ് ജയം

- Advertisement -

രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിലെ നിര്‍ണ്ണായകമായ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ ഗുജറാത്തിനു അനായാസ ജയം. രണ്ടാം ഇന്നിംഗ്സില്‍ 183 റണ്‍സിനു ജാര്‍ഖണ്ഡ് ഓള്‍ഔട്ട് ആയപ്പോള്‍ വിജയ ലക്ഷ്യമായ 15 റണ്‍സ് 1.4 ഓവറില്‍ ഗുജറാത്ത് നേടുകയായിരുന്നു. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി ഗുജറാത്ത് അവസാന എട്ടിലേക്ക് യോഗ്യത നേടി.

106/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ജാര്‍ഖണ്ഡ് 183 റണ്‍സിനു ഓള്‍ഔട്ട് ആയി. ഹാര്‍ദ്ദിക് പട്ടേലിന്റെ 4 വിക്കറ്റാണ് ഗുജറാത്തിന്റെ വിജയം അനായാസമാക്കിയത്. ലീഡ് ജാര്‍ഖണ്ഡ് തിരിച്ചു പിടിച്ചുവെങ്കിലും വെറും 15 റണ്‍സ് വിജയ ലക്ഷ്യമാണ് ഗുജറാത്തിനു അവര്‍ക്ക് നല്‍കാനായത്. പ്രിയാങ്ക് പഞ്ച്ല്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സമീത് ഗോഹില്‍ 4 റണ്‍സ് നേടി. മത്സരത്തില്‍ നിന്ന് ഗുജറാത്ത് 7 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്.

ഗുജറാത്ത്: 411, 16/0
ജാര്‍ഖണ്ഡ്: 242, 183

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement