ഗണേഷ് സതീഷ് പൊരുതുന്നു വിദര്‍ഭയുടെ അതിജീവനത്തിനായി

- Advertisement -

കര്‍ണ്ണാടകയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ വിദര്‍ഭ രണ്ടാം ഇന്നിംഗ്സില്‍ പൊരുതുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വിദര്‍ഭ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ 79 റണ്‍സിന്റെ ലീഡാണ് വിദര്‍ഭയുടെ കൈയ്യില്‍ നിലവിലുള്ളത്. എന്നാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും ടീമിനു ഫൈനല്‍ യോഗ്യത നല്‍കുകയില്ല. 71 റണ്‍സുമായി ഗണേഷ് സതീഷും 19 റണ്‍സ് നേടി അക്ഷയ് വിനോദ് വാഡ്കര്‍ എന്നിവരാണ് ക്രീസില്‍. കര്‍ണ്ണാടകയുടെ ശ്രീനാഥ് അരവിന്ദ് രണ്ടും വിനയ് കുമാര്‍ ബിന്നി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ തലേ ദിവസത്തെ സ്കോറിനോട് 7 റണ്‍സ് കൂടി നേടുന്നതിനിടയില്‍ കര്‍ണ്ണാടകയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. 301 റണ്‍സിനു ഓള്‍ഔട്ട് ആയ കര്‍ണ്ണാടകയ്ക്കായി കരുണ്‍ നായര്‍ 153 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായി. വിദര്‍ഭയ്ക്കായി രജനീഷ് ഗുര്‍ബാനി അഞ്ചും ഉമേഷ് യാദവ് നാലും വിക്കറ്റ് ആദ്യ ഇന്നിംഗ്സില്‍ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement