Site icon Fanport

ദേവ്ദത്ത് പടിക്കലിന്റെ തകർപ്പൻ 193, കർണാടക വലിയ സ്കോറിലേക്ക്

പഞ്ചാബും കർണാടകയും തമ്മിൽ നടക്കുന്ന രഞ്ജി ട്രോഫി പോരാട്ടത്തിൽ കർണാടക മികച്ച നിലയിൽ. രണ്ടാം ദിനം കളി പുരോഗമിക്കുമ്പോൾ കർണാടക ആദ്യ ഇന്നിങ്സിൽ 368-4 എന്ന നിലയിലാണ്. അവർക്ക് 216 റൺസിന്റെ ലീഡ് ഇപ്പോൾ ഉണ്ട്. ആദ്യ ഇന്നിങ്സ് അവർ പഞ്ചാബിനെ 152 റണ്ണിന് എറിഞ്ഞിട്ടിരുന്നു. ദേവ്ദത്ത് പടിക്കലിന്റെ ഗംഭീര ഇന്നിംഗ്സ് ആണ് കർണാടകയ്ക്ക് കരുത്തായത്‌.

കർണാടക 24 01 06 13 41 39 111

193 റൺസ് എടുത്താണ് പടിക്കൽ പുറത്തായത്. അതും വെറും 216 പന്തിൽ. 24 ഫോറും 4 സിക്സും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. സെഞ്ച്വറിയുമായി മനീഷ് പാണ്ഡെയും കർണാടകയ്ക്ക് ആയി തിളങ്ങി. 108 റൺസുമായി മനീഷ് പാണ്ഡെ ഇപ്പോഴും ക്രീസിൽ ഉണ്ട്. വിക്കറ്റ് കീപ്പർ ശരത്താണ് മനീഷിനൊപ്പം ഇപ്പോൾ ക്രീസിൽ ഉള്ളത്.

Exit mobile version