നിര്‍ണ്ണായകമായ ലീഡിനരികെ ‍‍ഡല്‍ഹി

- Advertisement -

ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ രഞ്ജി ട്രോഫി സെമിയില്‍ ഡല്‍ഹി ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിനു 15 റണ്‍സ് പിന്നിലായാണ് ഡല്‍ഹി ഇപ്പോള്‍. ദിവസത്തിന്റെ അവസാന പന്തില്‍ ഗൗതം ഗംഭീറിനെ നഷ്ടമായത് ടീമിനു തിരിച്ചടിയായി. ബംഗാളിന്റെ 286 റണ്‍സ് പിന്തുടരാനിറങ്ങിയ ഡല്‍ഹി 271/3 എന്ന നിലയിലാണ്. ഗംഭീര്‍(127) അവസാന പന്തില്‍ മുഹമ്മദ് ഷമിയ്ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ നിതീഷ് റാണ 11 റണ്‍സ് നേടി ക്രീസിലുണ്ട്.

കുനാല്‍ ചന്ദേല(113) ആണ് ഡല്‍ഹയിക്കായി തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍. ഒന്നാം വിക്കറ്റില്‍ ഗംഭീറും ചന്ദേലയും 232 റണ്‍സാണ് നേടിയത്. എന്നാല്‍ 232/0 എന്ന നിലയില്‍ നിന്ന് തുടരെ വിക്കറ്റുകള്‍ നേടാനായത് ബംഗാളിനു ആശ്വാസത്തിനു വക നല്‍കി. അശോക് ദിന്‍ഡ, ബോഡുപല്ലി അമിത് എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ 286 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. 83 റണ്‍സ് നേടിയ സുദീപ് ചാറ്റര്‍ജ്ജിയാണ് ബംഗാള്‍ നിരയിലെ ടോപ് സ്കോറര്‍. ഡല്‍ഹിയ്ക്കായി നവദീപ് സൈനി മൂന്ന് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement