
മധ്യ പ്രദേശിന്റെ 338 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി 405 റണ്‍സിനു ഓള്‍ഔട്ട്. 67 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയാണെങ്കില്‍ ഡല്‍ഹിയ്ക്ക് സെമി സ്ഥാനം ഉറപ്പിക്കാം. മിഹിര്‍ ഹിര്‍വാനിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഡല്‍ഹിയെ ചെറിയ ലീഡില്‍ ഒതുക്കുവാന്‍ മധ്യ പ്രദേശിനെ സഹായിച്ചത്. ഹിമ്മത് സിംഗ് 71 റണ്‍സ് നേടി നിര്‍ണ്ണായകമായ ഇന്നിംഗ്സ് കാഴ്ചവെച്ചു. നിതീഷ് റാണ(43), ഋഷഭ് പന്ത്(49) എന്നിവരും ബാറ്റിംഗ് മികവ് പുലര്‍ത്തി.
രണ്ടാം ഇന്നിംഗ്സില്‍ മധ്യ പ്രദേശ് 47/2 എന്ന നിലയിലാണ് മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍. ശുഭം ശര്‍മ്മ(25*), പുനീത് ദാതേ(0*) എന്നിവരാണ് ക്രീസില്‍. അങ്കിത് ദാനേ(16), രജത് പതിദാര്‍(5) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്. വികാസ് ടോകാസ് ഡല്‍ഹിയ്ക്കായി ഒരു വിക്കറ്റ് നേടിയപ്പോള്‍ അങ്കിത് ദാനേ റണ്‍ഔട്ട് ആവുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial