ബംഗാളിനെ എറിഞ്ഞിട്ട് ഡല്‍ഹി രഞ്ജി ഫൈനലിലേക്ക്

- Advertisement -

ബംഗാളിനെ രണ്ടാം ഇന്നിംഗ്സില്‍ ചെറു സ്കോറിനു എറിഞ്ഞിട്ട് രഞ്ജി ഫൈനലിലേക്ക് ഡല്‍ഹി. വെറും 86 റണ്‍സിനാണ് ഡല്‍ഹി ബൗളര്‍മാര്‍ ബംഗാളിനെ ഒതുക്കിയത്. ഒരിന്നിംഗ്സിനും 26 റണ്‍സിനുമാണ് ഡല്‍ഹി വിജയം കൊയ്തത്. ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 286 പിന്തുടരാനിറങ്ങിയ ഡല്‍ഹി 398 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. 112 റണ്‍സിന്റെ ലീഡ് നേടിയെങ്കിലും മൂന്നാം ദിവസം ഡല്‍ഹി ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു. 271/3 എന്ന നിലയില്‍ നിന്നാണ് മുഹമ്മദ് ഷമിയുടെ സ്പെല്ലില്‍ ടീം തകരുകയായിരുന്നു. ഷമി 5 വിക്കറ്റ് വീഴ്ത്തി.

ലീഡ് തിരിച്ചുപിടിക്കുവാനുള്ള ലക്ഷ്യവുമായി ഇറങ്ങി ബംഗാളിനെ നവ്ദീപ് സൈനി, കുല്‍വന്ത് ഖജോരിയ എന്നിവരുടെ ബൗളിംഗാണ് തകര്‍ത്തെറിഞ്ഞത്. ഇരുവരും 4 വീതം വിക്കറ്റാണ് നേടിയത്. നവ്ദീപ് സൈനിയാണ് മത്സരത്തിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement