ബംഗാള്‍ 307 റണ്‍സിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും തുടക്കം പിഴച്ച് കേരളം

Courtesy: Kerala Cricket Association/FB Page
- Advertisement -

കേരളത്തിനെതിരെ രഞ്ജി ട്രോഫിയില്‍ 307 റണ്‍സിന് ഓള്‍ഔട്ട് ആയി ബംഗാള്‍. മത്സരത്തില്‍ 68 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ബംഗാള്‍ സ്വന്തമാക്കിയിട്ടുണ്ട്. 236/6 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ബംഗാളിന് വേണ്ടി ഷഹ്ബാസ് അഹമ്മദ് 50 റണ്‍സ് തികച്ചപ്പോള്‍ അര്‍ണാബ് നന്ദി 29 റണ്‍സ് നേടി പുറത്തായി. ഏഴാം വിക്കറ്റില്‍ 51 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. മുകേഷ് കുമാര്‍ പുറത്താകാതെ 12 റണ്‍സുമായി നിന്നു. കേരളത്തിനായി മിഥുന്‍ എസ് മൂന്നും ബേസില്‍ തമ്പി, ജലജ് സക്സേന, മോനിഷ് കാരപ്പറമ്പില്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

അതേ സമയം കേരളത്തിന് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ രാഹുല്‍ പിയുടെ വിക്കറ്റ് നഷ്ടമായി. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 2/1 എന്ന നിലയിലാണ്. ഓരോ റണ്‍സ് വീതം നേടി സഞ്ജു സാംസണും ജലജ് സക്സേനയുമാണ് ക്രീസില്‍. അശോക് ഡിന്‍ഡയ്ക്കാണ് രാഹുലിന്റെ വിക്കറ്റ്.

Advertisement