ലീഡ് മുന്നൂറ് കടന്നു, രണ്ടാം ഇന്നിംഗ്സിലും മികച്ച നിലയില്‍ ബംഗാള്‍

ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 224 റണ്‍സില്‍ അവസാനിച്ചപ്പോള്‍ നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ബംഗാള്‍. ആദ്യ ഇന്നിംഗ്സിലെ 130 റണ്‍സോടു കൂടി മത്സരത്തില്‍ 307 റണ്‍സാണ് ബംഗാള്‍ നേടിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ബംഗാള്‍ 177/1 എന്ന നിലയിലാണ്. 33 റണ്‍സ് നേടിയ അഭിഷേക് രാമന്‍ ആണ് പുറത്തായ ബാറ്റ്സ്മാന്‍. 93 റണ്‍സ് നേടിയ അഭിമന്യൂ ഈശ്വരനും 40 റണ്‍സുമായി വൃത്തിക് ചാറ്റര്‍ജിയുമാണ് ക്രീസില്‍. റുജുല്‍ ഭട്ടിനാണ് ഒരു വിക്കറ്റ്.

180/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്ത് 44 റണ്‍സ് കൂടി മാത്രമേ രണ്ടാം ഇന്നിംഗ്സില്‍ നേടാനായുള്ളു. തലേദിവസത്തെ ബാറ്റ്സ്മാന്മാരായ പിയൂഷ് ചൗള 43 റണ്‍സും റുജുല്‍ ഭട്ട് 32 റണ്‍സും നേടി പുറത്തായി. ബംഗാളിനായി അശോക് ദിന്‍ഡ, ഇഷാന്‍ പോരെല്‍, ബോഡുപള്ളി അമിത് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial