കേരളം 239 റണ്‍സിന് ഓള്‍ഔട്ട്, ബംഗാളിന് രണ്ട് വിക്കറ്റ് നഷ്ടം

- Advertisement -

ബംഗാളിനെതിരെ രണ്ടാം ദിവസം ആദ്യ സെഷനില്‍ തന്നെ കേരളം പുറത്ത്. തലേ ദിവസത്തെ സ്കോറായ 227ല്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളം 239 റണ്‍സില്‍ എത്തിയപ്പോള്‍ അവസാന മൂന്ന് വിക്കറ്റും നഷ്ടപ്പെടുകയായിരുന്നു. 14 റണ്‍സ് നേടിയ മോനിഷ് കാരപ്പറമ്പില്‍, ബേസില്‍ തമ്പി എന്നിവരെ ഇഷാന്‍ പോറെല്‍ പുറത്താക്കിയപ്പോള്‍ മിഥുന്‍ എസിന്റെ വിക്കറ്റ് മുകേഷ് കുമാര്‍ നേടി. സഞ്ജു സാംസണ്‍ നേടിയ 116 റണ്‍സും റോബിന്‍ ഉത്തപ്പയുടെ 50 റണ്‍സുമാണ് കേരളത്തിനെ 239 റണ്‍സിലേക്ക് എത്തുവാന്‍ സഹായിച്ചത്. ബംഗാളിനായി ഇഷാന്‍ പോറെല്‍ മൂന്നും മുകേഷ് കുമാര്‍, ഷഹ്ബാസ് അഹമ്മദ്, അര്‍ണാബ് നന്ദി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാളിന് രണ്ട് വിക്കറ്റ് നഷ്ടമായി. അഭിമന്യു ഈശ്വരനെബേസില്‍ തമ്പി പുറത്താക്കിയപ്പോള്‍ 11 റണ്‍സ് നേടിയ കൗശിക് ഘോഷ് മോനിഷ് കാരപ്പറമ്പിലിന് ഇരയായി മടങ്ങി. 13 ഓവറില്‍ 36 റണ്‍സാണ് ടീം നേടിയിട്ടുള്ളത്.

Advertisement