ബിഹാറിനെ രഞ്ജിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബിസിസിഐ ടെക്നിക്കല്‍ കമ്മിറ്റി

- Advertisement -

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബിഹാറിനെ അടുത്ത സീസണിലെ രഞ്ജി ട്രോഫിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബിസിസിഐ ടെക്നിക്കള്‍ കമ്മിറ്റി. രഞ്ജിയിലും മറ്റു ആഭ്യന്തര ടൂര്‍ണ്ണമെന്റുകളിലും ടീമിനെ ഉള്‍പ്പെടുത്തേണമെന്നാണ് നിര്‍ദ്ദേശം. തീരുമാനം കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ പരിഗണിച്ച ശേഷം ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റി അംഗീകാരത്തിനായി അയയ്ക്കും.

ലോഥ കമ്മിറ്റി നിര്‍ദ്ദേശപ്രകാരമാണ് സുപ്രീം കോടതി ഈ തീരുമാനത്തിനു പിന്നില്‍. 2001ലാണ് ബിഹാര്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ മുഴുവന്‍ അംഗത്വം നഷ്ടമാകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement