ബേസില്‍ തമ്പി ടോപ് സ്കോറര്‍, കേരളം 185 റണ്‍സിനു പുറത്ത്

ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം 185 റണ്‍സിനു പുറത്ത്. ബേസില്‍ തമ്പി 37 റണ്‍സുമായി ടോപ് സ്കോറര്‍ ആയ മത്സരത്തില്‍ 26 റണ്‍സ് നേടിയ രാഹുലും 25 റണ്‍സ് നേടിയ വിനൂപ മനോഹരനും മാത്രമാണ് ഇരുപതിനു പുറത്ത് സ്കോര്‍ നേടിയത്. പരിക്കേറ്റ് റിട്ടയര്‍ഡ് ഹര്‍ട്ടായ സഞ്ജു സാംസണ്‍ അവസാന വിക്കറ്റില്‍ വീണ്ടും ബാറ്റ് ചെയ്യാനെത്താതിരുന്നപ്പോള്‍ 9 വിക്കറ്റ് വീണതോടെ കേരള ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ഗുജറാത്തിനു വേണ്ടി ചിന്തന്‍ ഗജ നാലും അര്‍സന്‍ നാഗവാസവല്ല മൂന്നും വിക്കറ്റ് നേടിയപ്പോള്‍ റൂഷ് കലാരിയ രണ്ട് വിക്കറ്റ് നേടി. 52/1 എന്ന നിലയില്‍ നിന്ന് 52/4 എന്ന നിലയിലേക്ക് വീണ കേരളത്തെ പിന്നീട് കരകയറുവാന്‍ അവസരം നല്‍കാതെ ഗുജറാത്ത് ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കുകയായിരുന്നു.