തകര്‍പ്പന്‍ അര്‍ദ്ധ ശതകവുമായി ബേസില്‍ തമ്പി

- Advertisement -

ഹരിയാനയ്ക്കെതിരെ മികച്ച അര്‍ദ്ധ ശതകവുമായി ബേസില്‍ തമ്പി. കഴിഞ്ഞ ിവസം നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ബേസില്‍ തമ്പിയാണ്(56*) നിലവില്‍ കേരളത്തിന്റെ സ്കോറിംഗ് റേറ്റ് ഉയര്‍ത്തുവാന്‍ പ്രധാന കാരണം. 103 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സാണ് കേരളം നേടിയിട്ടുള്ളത്. മൂന്നാം ദിവസം രോഹന്‍ പ്രേം(93), സച്ചിന്‍ ബേബി(0) എന്നിവരെയാണ് കേരളത്തിനു നഷ്ടമായത്. ഒരേ ഓവറില്‍ അമിത് മിശ്രയാണ് ഇരട്ട വിക്കറ്റുകള്‍ വീഴ്ത്തി കേരളത്തിനെ പ്രതിരോധത്തിലാക്കിയത്.

ക്രീസില്‍ തമ്പിയ്ക്ക് കൂട്ടായി മുഹമ്മദ് അസ്ഹറുദ്ദീനാണ്(0*) ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement