Picsart 24 01 06 11 13 30 857

ആസാമിനെ എറിഞ്ഞിട്ടു, കേരളത്തിന് 171 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ്

രഞ്ജി ട്രോഫിയിൽ ആസാമിനെതിരെ കേരളം ആദ്യ ഇന്നിംഗ്സ് ലീഡ് നേടി. അവസാനം ദിനം കളിയുടെ ആദ്യ സെഷനിൽ തന്നെ കേരളം ആസാമിനെ എറിഞ്ഞിട്ടു. ഇന്ന് 231-7 എന്ന നിലയിൽ കളി ആരംഭിച്ച ആസാം 17 റൺസ് കൂടിയെ കൂട്ടിചേർത്തുള്ളൂ. ആദ്യ ഇന്നിംഗ്സിൽ 171 റൺസിന്റെ ലീഡ് കേരളം നേടി.

ബേസിൽ തമ്പി കേരളത്തിനായി 5 വിക്കറ്റും ജലജ് സക്സേന നാലു വിക്കറ്റും വീഴ്ത്തി. ആസാമിനെ വീണ്ടും ബാറ്റിങിന് അയക്കാൻ ആണ് കേരളം തീരുമാനിച്ചത്. മത്സരം സമനിലയിലേക്ക് നീങ്ങുക ആണ്. എങ്കിലും ആദ്യ ഇന്നിങ്സ് ലീഡ് കേരളത്തിന് പോയിന്റ് നൽകും.

ഇന്നലെ റയാൻ പരാഗ് പിടിച്ചു നിന്നതാണ് കേരളത്തിന് തറടസ്സമായത്. പരാഗ് 125 പന്തിൽ നിന്ന് 116 റൺസ് എടുത്തു. 16 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്സ്. കേരളം ആദ്യ ഇന്നിംഗ്സിൽ 419 റൺസ് എടുത്തിരുന്നു.

Exit mobile version