തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗാള്‍, രക്ഷയ്ക്കെത്തിയത് അഭിമന്യൂ ഈശ്വരനും അനുസ്തൂപ് മജൂംദാറും

- Advertisement -

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ മികച്ച തിരിച്ചുവരവ് നടത്തി ബംഗാള്‍. ഒരു ഘട്ടത്തില്‍ 59/4 എന്ന നിലയിലേക്ക് വീണ ബംഗാളിനെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ അഭിമന്യൂ ഈശ്വരന്‍-അനുസ്തൂപ് മജൂംദാര്‍ കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 175 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ അവസാന സെഷനിലെ അവസാന മിനുട്ടുകളില്‍ ഇരുവരെയും ബംഗാളിനു നഷ്ടമായത് ടീമിനു തിരിച്ചടിയായി. 234/4 എന്ന നിലയില്‍ നിന്ന് നിലയുറപ്പിച്ച രണ്ട് ബാറ്റ്സ്മാന്മാരെയും ടീമിനു നഷ്ടമായി എന്നത് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടീമിനെ അലട്ടുക തന്നെ ചെയ്യും. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗാള്‍ 261/6 എന്ന നിലയിലാണ്.

നാല് ഓവറുകള്‍ ശേഷിക്കെയാണ് അഭിമന്യൂ ഈശ്വരന്‍ പുറത്തായത്. 17 ബൗണ്ടറി ഉള്‍പ്പെടെ 246 പന്തില്‍ നിന്ന് 129 റണ്‍സ് നേടിയ അഭിമന്യൂവിനെ ചിന്തന്‍ ഗജയാണ് പുറത്താക്കിയത്. 94 റണ്‍സ് നേടിയ അനുസ്തൂപിനെ തന്റെ അര്‍ഹമായ ശതകം നഷ്ടമാവുകയായിരുന്നു. ഗുജറാത്തിനായി ഈശ്വര്‍ ചൗധരി മൂന്നും ചിന്തന്‍ ഗജ രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement