Site icon Fanport

രഞ്ജി ട്രോഫി; ബംഗാൾ ടീമിലെ 7 പേർ കോവിഡ് പോസിറ്റീവ്

Bengal Ranji Team

രഞ്ജി ട്രോഫിക്ക് ഒരുങ്ങുന്ന ബംഗാൾ ടീമിലെ 7 പേർ കോവിഡ് പോസിറ്റീവ്. 6 താരങ്ങൾക്കും ഒരു സപ്പോർട്ടിങ് സ്റ്റാഫിനുമാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരങ്ങൾ എല്ലാം കഴിഞ്ഞ ദിവസം നടന്ന ഇൻട്രാ സ്‌ക്വാഡ് പരിശീലന മത്സരത്തിൽ പങ്കെടുത്തിരുന്നു. ജനുവരി 13ന് ത്രിപുരയെ നേരിടാനിരിക്കെയാണ് ബംഗാൾ ടീമിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്.

സുരാജിത് യാദവ്, സുധീപ് ചാറ്റർജി, അനുസ്‌റ്റുപ് മജുൻഡാർ, ഗീത് പുരി, പ്രദിപ്ത പ്രമാണിക്, കാസി ജുനൈദ് സൈഫി എന്നിവരുടെ ഫലങ്ങളാണ് കൊറോണ പോസിറ്റീവായത്. സൗരശിഷ് ലാഹിരിയാണ് കൊറോണ പോസിറ്റീവായ സപ്പോർട്ടിങ് സ്റ്റാഫ്. കോവിഡ് പോസിറ്റീവ് ആയ താരങ്ങൾ എല്ലാം നിലവിൽ ഐസൊലേഷനിൽ ആണ്.

Exit mobile version