
ശ്രീലങ്കയെ അപേക്ഷിച്ച് ഇന്ത്യയില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് കാരണം രഞ്ജി പോലുള്ള ടൂര്ണ്ണമെന്റുകളാണെന്ന് ശ്രീലങ്കയുടെ ടീം മാനേജര്‍ അസാങ്ക ഗുരുസിന്‍ഹ. ഇന്ത്യയില്‍ ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് ഒട്ടേറെ താരങ്ങള്‍ ഉദിക്കുന്നുണ്ടെങ്കിലും അവരെല്ലാം തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കഴിവ് തെളിയിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ടീമിലേക്ക് എത്തുകയുള്ളു എന്നതാണ് ഇന്ത്യയിലെ സംവിധാനത്തിന്റെ മികവ്. നേരെ മറിച്ച് ശ്രീലങ്കയില്‍ പല യുവതാരങ്ങളും ടി20 ശൈലിയിലാണ് ബാറ്റ് വീശുന്നത്. ത്രിദിന മത്സരങ്ങളില്‍ പോലും ഇത്തരം സമീപനവുമായി മുന്നോട്ട് പോകുന്ന താരങ്ങളുണ്ടെങ്കിലും അവര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റ് തീര്‍ത്തും വ്യത്യസ്തമാണെന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല എന്നും ഗുരുസിന്‍ഹ പറഞ്ഞു.
ഐപിഎല്‍ മത്സരങ്ങളില്‍ കഴിവ് തെളിയിച്ച താരങ്ങളും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച താരങ്ങള്‍ വരെയും രഞ്ജി കളിക്കണമെന്ന ഒരു സംവിധാനം ഉള്ളത് ഇന്ത്യന്‍ ക്രിക്കറ്റിനു ഏറെ ഗുണകരമാണെന്ന് മുന്‍ ശ്രീലങ്കന്‍ താരം അഭിപ്രായപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial