Kerala

ബീഹാർ 64ൽ ഓളൗട്ട്!! കേരളത്തിന് 287 റൺസ് ലീഡ്!! രഞ്ജിയിൽ ക്വാർട്ടർ ഉറപ്പിക്കുന്നു

രഞ്ജി ട്രോഫിയിൽ കേരളം നോക്കൗട്ട് റൗണ്ട് യോഗ്യതയിലേക്ക് അടുക്കുന്നു. ഇന്ന് ബീഹാറിന് എതിരായ രണ്ടാം ദിവസം കേരളം ബീഹാറിനെ വെറും 64ൽ എറിഞ്ഞിട്ടു. കേരളം ഇതോടെ ആദ്യ ഇന്നിംഗ്സിൽ 287 റൺസിന്റെ ലീഡ് നേടി. കേരളം ഇതോടെ ക്വാർട്ടർ ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇനി അത്ഭുതങ്ങൾ നടന്നാലെ അതിൽ ഒരു മാറ്റം ഉണ്ടാവാൻ സാധ്യതയുള്ളൂ.

ഇന്ന് കേരളം രാവിലെ ആദ്യ സെഷനിൽ 351ന് ഓളൗട്ട് ആയി. സൽമാൻ നിസാർ 150 റൺസ് എടുത്ത് ടോപ് സ്കോറർ ആയി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബീഹാർ 40/1 എന്ന നിലയിൽ നിന്നാണ് 64-10 എന്ന നിലയിലേക്ക് ഓളൗട്ട് ആയത്.

കേരളത്തിനായി ജലജ് സക്സേന 5 വിക്കറ്റ് വീഴ്ത്തി. നിധീഷ് 2 വിക്കറ്റും വൈശാക്, സാർവത്രെ എന്നിവർ ഒരോ വിക്കറ്റും നേടി.

Exit mobile version