ആംബുലന്‍സ് സംഭാവന ചെയ്ത് രംഗ്പൂര്‍ റൈഡേഴ്സ്

ബംഗ്ലാദേശിലെ രംഗ്പൂരിലെ നരൈല്‍ സദര്‍ ഹോസ്പിറ്റലിനു ആംബുലന്‍സ് നല്‍കി രംഗ്പൂര്‍ റൈഡേഴ്സ്. ഇന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് രംഗ്പൂര്‍ റൈഡേഴ്സ് ഈ കാര്യം ആരാധകരെ അറിയിച്ചത്. ടൂര്‍ണ്ണമെന്റ് തുടങ്ങുന്നതിനു മുമ്പ് നായകന്‍ മഷ്റഫേ മൊര്‍തസ ടീം ഉടമകളോട് രംഗ്പൂരിലെ ജനങ്ങള്‍ക്കായി ഒരു ആംബുലന്‍സ് സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മഷ്റഫേ മൊര്‍തസയുടെ സംരംഭമായ നരൈല്‍ എക്സ്പ്രസ് ഫൗണ്ടേഷന്‍ ആണ് ആശുപത്രിയ്ക്ക് ആംബുലന്‍സ് കൈമാറിയത്. രംഗ്പൂര്‍ റൈഡേഴ്സ് ടീം മാനേജ്മെന്റ് നരൈല്‍ എക്സ്പ്രസ് ഫൗണ്ടേഷന് ആംബുലന്‍സ് കൈമാറുകയായിരുന്നു. രംഗ്പൂര്‍ റൈഡേഴ്സിനെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് വിജയത്തിലേക്ക് നയിച്ചതിനു സമ്മാനമായി തനിക്ക് നല്‍കാനിരുന്ന റേഞ്ച് റോവര്‍ നിരസിച്ചാണ് താരം മാനേജ്മെന്റിനോട് ആംബുലന്‍സ് ആവശ്യപ്പെട്ടെന്നാണ് ബംഗ്ലാദേശില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial