മെഹ്ദി ഹസന്റെ ബൗളിംഗിനു മുന്നില്‍ ചൂളി ഗെയിലും സംഘവും

16 വയസ്സുകാരന്‍ അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് സദ്രാനു ബിപിഎല്‍ അരങ്ങേറ്റം

@AP
- Advertisement -

തന്റെ സ്പെല്ലിന്റെ പന്തില്‍ തന്നെ ക്രിസ് ഗെയിലിന്റെ വിക്കറ്റ്. നിലയുറപ്പിക്കുവാന്‍ ശ്രമിച്ച ബ്രണ്ടന്‍ മക്കല്ലം. ഇവരുള്‍പ്പെടെ നാല് വിക്കറ്റാണ് ഇന്ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ സുപ്രധാനമായ മത്സരത്തില്‍ മെഹ്ദി ഹസന്‍ നേടിയത്. തന്റെ നാലോവറില്‍ വെറും 22 റണ്‍സ് വഴങ്ങി 4 വിക്കറ്റ് മെഹ്ദി നേടിയപ്പോള്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ രംഗ്പൂര്‍ റൈഡേഴ്സ് 97 റണ്‍സിനു ഓള്‍ഔട്ട് ആയി.

26 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലമാണ് രംഗ്പൂര്‍ റൈഡേഴ്സിന്റെ ടോപ് സ്കോറര്‍. മെഹ്ദി ഹസനു പുറമേ മുഹമ്മദ് സൈഫുദ്ദീന്‍(3), ഹസന്‍ അലി, അല്‍-അമീന്‍ ഹൊസൈന്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. അഫ്ഗാനിസ്ഥാന്റെ 16 വയസ്സുകാരന്‍ മുജീബ് സദ്രാന്‍ തന്റെ ബിപിഎല്‍ അരങ്ങേറ്റവും അവിസ്മരണീയമാക്കി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 4 ഓവറില്‍ വെറും 17 റണ്‍സ് മാത്രമാണ് താരം വിട്ടു നല്‍കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement