Picsart 22 11 26 01 37 34 624

“ഇന്ത്യൻ ടീം പാകിസ്താനിൽ വന്നാൽ മാത്രമെ ഞങ്ങൾ ഇന്ത്യയിൽ ലോകകപ്പിന് പോകൂ”

ഇന്ത്യ ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് പോയില്ല എങ്കിൽ 2023-ലെ ഐ.സി.സി പുരുഷ ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്കും പോകില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചീഫ് റമീസ്. 2023ലെ ഏഷ്യാ കപ്പ് അടുത്ത വർഷം സെപ്റ്റംബറിൽ പാക്കിസ്ഥാനിൽ ആണ് നടക്കേണ്ടത്. നിഷ്പക്ഷ വേദിയിലേക്ക് ഏഷ്യാ കപ്പ് മാറ്റിഅ എങ്കിൽ ഇന്ത്യ ഏഷ്യ കപ്പ് ബഹിഷ്കരിക്കും എന്ന് കഴിഞ്ഞ മാസം ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു.

അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുത്തില്ലെങ്കിൽ ആരു കളി കാണും?” അദ്ദേഹം ചോദിച്ചു. “ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്: ഇന്ത്യൻ ടീം ഇവിടെ വന്നാൽ ഞങ്ങൾ ലോകകപ്പിന് പോകും. അവർ വന്നില്ലെങ്കിൽ ഞങ്ങളില്ലാതെ അവർക്ക് ലോകകപ്പ് കളിക്കാം,” റമീസ് രാജ ഉർദു ന്യൂസിനോട് പറഞ്ഞു.

ഞങ്ങളുടെ ടീം മെച്ചപ്പെടുകയാണ് 2021ലെ ടി20 ലോകകപ്പിൽ ഞങ്ങൾ ഇന്ത്യയെ തോൽപിച്ചു. ടി20 ഏഷ്യാ കപ്പിൽ ഞങ്ങൾ ഇന്ത്യയെ തോൽപിച്ചു. ഒരു വർഷത്തിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് ടീം രണ്ട് തവണ ബില്യൺ ഡോളർ ഇക്കോണമി ടീമിനെ പരാജയപ്പെടുത്തി. അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version