
വഹാബ് റിയാസിനെ ഒഴിവാക്കിയ സെലക്ടര്മാരുടെയും കോച്ച് മിക്കി ആര്‍തറിന്റെയും തീരുമാനത്തെ ചോദ്യം ചെയ്ത് റമീസ് രാജ. പരിക്കേറ്റ യസീര്‍ ഷായ്ക്ക് പകരം ടെസ്റ്റ് ടീമില്‍ ഷദബ് ഖാനെ ഉള്‍പ്പെടുത്തിയെങ്കിലും വഹാബ് റിയാസായിരുന്നു മെച്ചപ്പെട്ട പകരം താരമെന്നാണ് റമീസ് രാജ അഭിപ്രായപ്പെട്ടത്. വിക്കറ്റെടുക്കുവാന് യസീര്‍ ഷാ ഇല്ലെങ്കില്‍ പിന്നെ ആരാവും ആ ദൗത്യം നിര്‍വഹിക്കുക എന്നതാണ് റമീസിന്റെ ചോദ്യം. പിഎസിഎലിലും മറ്റും മികച്ച ഫോമില്‍ കളിച്ച വഹാബ് റിയാസ് ആയിരുന്നു ശരിക്കും ടീമില്‍ എത്തേണ്ടിയിരുന്നതെന്നാണ് തന്റെ അഭിപ്രായം.
ഫകര്‍ സമാനെ ടീമിലേക്ക് എടുത്തതിലും റമീസ് രാജ അഭിപ്രായ വ്യത്യാസം അറിയിച്ചു. സീമിനു പിന്തുണയുള്ള സാഹചര്യങ്ങളില്‍ താരത്തിനു അധികം പിടിച്ച് നില്‍ക്കാനാകില്ലെന്നാണ് റമീസ് രാജ പറഞ്ഞത്. ടെസ്റ്റില്‍ ഏഷ്യന്‍ സാഹചര്യങ്ങളില്‍ പരീക്ഷിച്ച ശേഷം മാത്രമായിരുന്നു ഇംഗ്ലണ്ട് പോലുള്ള കടുത്ത പരമ്പരയ്ക്ക് ഫകറിനെ പരിഗണിക്കേണ്ടിയിരുന്നതെന്നാണ് റമീസ് രാജ അഭിപ്രായപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial