സച്ചിന്‍ തെണ്ടുല്‍ക്കറുടെ പരിശീലകൻ രമാകാന്ത് അഛ്‌രേക്കര്‍ അന്തരിച്ചു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആദ്യ കാല പരിശീലകൻ രമാകാന്ത് അഛ്‌രേക്കര്‍ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. ദ്രോണാചാര്യ പുരസ്‌കാര ജേതാവായ അദ്ദേഹത്തിന് രാജ്യം പദ്മ ശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ കോച്ചിങ് ഇതിഹാസമായ അഛ്‌രേക്കര്‍ സച്ചിന് പുറമെ അജിത് അഗാർക്കർ, വിനോദ് കാംബ്ലി തുടങ്ങിയവരെയും പരിശീലിപ്പിച്ചിരുന്നു. ഒട്ടേറെ താരങ്ങളെ ഇന്ത്യൻ ക്രിക്കെറ്റിനു അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

ഒരൊറ്റ ഫാസ്റ്റ് ക്ലാസ്സ് മത്സരം മാത്രം കളിച്ചിട്ടുള്ളുവെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന് അഛ്‌രേക്കര്‍ നൽകിയ സംഭാവനകൾ അനേകമാണ്. സച്ചിനും കാംബ്ലിക്കും പുറമെ പരിശീലക രംഗത്തും പ്രതിഭ തെളിയിച്ച ചന്ദ്രകാന്ത് പണ്ഡിറ്റ്, സഞ്ജയ് ബംഗാർ, പ്രവീൺ ആംറെ, രമേശ് പൊവാർ എന്നിവരും അഛ്‌രേക്കറുടെ ശിഷ്യന്മാരാണ്.

Exit mobile version