
- Advertisement -
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ പുതു ചരിത്രം പിറക്കുക രാജ്കോട്ടിലോ ഹൈദ്രാബാദിലോ. വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യയില്‍ നടക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റിനായുള്ള ശ്രമങ്ങള്‍ ബിസിസഐ തുടങ്ങിക്കഴിഞ്ഞു. തങ്ങളോട് കൂടിയാലോചിക്കാതെ മുന്നോട്ട് പോയതില്‍ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് അതൃപ്തിയുണ്ടെങ്കിലും അവരുടെ അനുമതി വാങ്ങിച്ചെടുക്കാനായാല് ഈ പറഞ്ഞ രണ്ട് വേദികളിലൊന്ന് ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിനു വേദിയാകും.
ടെസ്റ്റുകള്‍ക്ക് പുറമേ വിന്‍ഡീസ് അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20കളും ഇന്ത്യയില്‍ കളിക്കും. ഇതില്‍ ഒരു ഏകദിനം ആതിഥ്യം വഹിക്കുക തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയം ആണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement