
സിംബാബ്വേയുടെ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന് രാജന് നായരെ 20 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത് ഐസിസി. ക്രിക്കറ്റ് സംബന്ധമായ ഒരു പ്രവൃത്തിയിലും നായര്‍ക്ക് പങ്കെടുക്കാനാവില്ലെന്നാണ് ഐസിസി റിലീസില്‍ സൂചിപ്പിക്കുന്നത്. സിംബാബ്വേയിലെ ഹരാരെ മെട്രോപോളിറ്റന്‍ ക്രിക്കറ്റ് അസോസ്സിയേഷന് മാര്‍ക്കറ്റിംഗ് ഡയറക്ടറും ട്രഷററുമായിരുന്നു നായര്‍.
2017 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് സീരീസില്‍ മത്സര ഫലം സ്വാധീനിക്കുന്നതിനു വേണ്ടി സിംബാബ്വേ നായകന് ഗ്രെയിം ക്രെമറെ നായര്‍ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഗ്രെയിം ക്രെമര്‍ ഐസിസിയെ ഉടന്‍ തന്നെ സംഭവത്തെക്കുറിച്ച് അറിയിച്ചു. ജനുവരി 16 2018 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിലക്ക് ജനുവരി 16 2038ല്‍ അവസാനിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial