
യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ട അമ്പാട്ടി റായിഡുവിനു പകരം സുരേഷ് റെയ്ന ഇന്ത്യന്‍ ടീമില്‍. ഇംഗ്ലണ്ടിലേക്കുള്ള ഏകദിന ടീമിലേക്കാണ് റെയ്നയെ ഉള്‍പ്പെടുത്തിയതെന്ന് ബിസിസിഐ ഇന്ന് അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ 2015ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സുരേഷ് റെയ്ന അവസാനമായി ഇന്ത്യയ്ക്കായി ഏകദിനത്തില്‍ കളിച്ചത്.
ഐപിഎല്‍ 2018ല്‍ സുരേഷ് റെയ്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനായി 445 റണ്‍സാണ് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
