Mendismadushka

വില്ലനായി മഴ, ഗോളിലെ മൂന്നാം സെഷന്‍ നഷ്ടം

ഗോളിൽ ശ്രീലങ്ക മികച്ച സ്കോര്‍ നേടി പുരോഗമിക്കുമ്പോള്‍ മത്സരത്തിന്റെ അവസാന സെഷന്‍ കവര്‍ന്ന് മഴ. 357/1 എന്ന നിലയിൽ ശ്രീലങ്ക നിൽക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്.

129 റൺസ് നേടി നിഷാന്‍ മധുഷ്ക – കുശൽ മെന്‍ഡിസ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ മികച്ച രീതിയിൽ ശ്രീലങ്കയെ മുന്നോട്ട് നയിക്കുകയായിരുന്നു. മധുഷ്ക 149 റൺസും കുശൽ മെന്‍ഡിസ് 83 റൺസും നേടിയാണ് ക്രീസിലുള്ളത്.

നേരത്തെ ഒന്നാം വിക്കറ്റിൽ ദിമുത് കരുണാരത്നേയുമായി ചേര്‍ന്ന്  മധുഷ്ക 228 റൺസ് നേടിയിരുന്നു. 115 റൺസാണ് കരുണാരത്നേ നേടിയത്. കര്‍ട്ടിസ് കാംഫര്‍ ആണ് അയര്‍ലണ്ടിനായി ഏക വിക്കറ്റ് നേടിയത്.

Exit mobile version