Site icon Fanport

സിംബാബ്‍വേയ്ക്ക് ബാറ്റിംഗ് തകര്‍ച്ച!!! രക്ഷയ്ക്കെത്തി മഴ, ആദ്യ ഏകദിനം ഉപേക്ഷിച്ചു

സിംബാബ്‍വേയും അയര്‍ലണ്ടും തമ്മിലുള്ള ഒന്നാമത്തെ ഏകദിനം ഉപേക്ഷിച്ചു. സിംബാബ്‍വേ ആദ്യം ബാറ്റ് ചെയ്ത് 121/6 എന്ന നിലയിൽ തകര്‍ന്ന് നിൽക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്. മത്സരം 25.3 ഓവര്‍ എത്തി നിൽക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

28 റൺസ് വീതം നേടി ജോയ്ലോര്‍ഡ് ഗംബി, ടിനാഷേ കാമുന്‍ഹുകാംവേ, ബ്രണ്ടന്‍ മാവുട്ട(പുറത്താകാതെ) എന്നിവരാണ് സിംബാബ്‍വേ നിരയിലെ ടോപ് സ്കോറര്‍മാര്‍. അയര്‍ലണ്ടിന് വേണ്ടി ക്രെയിഗ് യംഗും ഗ്രഹാം ഹ്യൂമും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version