മഴ വില്ലനായി, ന്യൂസിലാണ്ട് 77/2

- Advertisement -

മഴ കാരണം ന്യൂസിലാണ്ട് പാക്കിസ്ഥാന്‍ പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യ ദിവസത്തെ രണ്ടും മൂന്നു സെഷനുകള്‍ ഉപേക്ഷിക്കുമ്പോള്‍ ന്യൂസിലാണ്ട് 77/2 എന്ന നിലയില്‍. 35 റണ്‍സുമായി ജീത് റാവലും 29 റണ്‍സെടുത്ത റോസ് ടെയിലറുമാണ് ക്രീസില്‍. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മൂടികെട്ടിയ അന്തരീക്ഷത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാനെ ഫീല്‍ഡര്‍മാര്‍ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഓവറില്‍ തന്നെ ടോം ലാഥമിനെ(0) പുറത്താക്കാനായെങ്കിലും സമി അസ്ലം ജീത് റാവലിനെ കൈവിട്ടപ്പോള്‍ മുഹമ്മദ് അമീര്‍ സ്വന്തം ബൗളിംഗില്‍ കെയിന്‍ വില്യംസണേ വിട്ടു കളഞ്ഞു.

ജീത് റാവലും കെയിന്‍ വില്യംസണും ചേര്‍ന്ന് ന്യൂസിലാണ്ടിനെ മികച്ച സ്കോറിലേക്ക് ഉയര്‍ത്തുമെന്ന് തോന്നിപ്പിച്ചപ്പോളാണ് സൊഹൈല്‍ ഖാന്‍ ന്യൂസിലാണ്ട് ക്യാപ്റ്റനെ പുറത്താക്കിയത്. 13 റണ്‍സായിരുന്നു വില്യംസണിന്റെ സംഭാവന.

പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് അമീറും സൊഹൈല്‍ ഖാനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മഴ മൂലം ആദ്യ ദിവസം 21 ഓവറുകള്‍ മാത്രമാണ് എറിയാന്‍ കഴിഞ്ഞത്.

Advertisement