രണ്ടാം ദിവസം കളി നടന്നത് വെറും 18.2 ഓവര്‍, വില്ലനായി മഴയും വെളിച്ചക്കുറവും

ആദ്യ ദിവസം വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ച ശേഷം റാവല്‍പിണ്ടി ടെസ്റ്റില്‍ രണ്ടാം ദിവസം നടന്നത് വെറും 18.2 ഓവര്‍ കളി മാത്രം. രണ്ടാം ദിവസം മഴയും വെളിച്ചക്കുറവും മൂലം ഭൂരിഭാഗം സമയവും കളി തടസ്സപ്പെടുകയായിരുന്നു. നിരോഷന്‍ ഡിക്ക്വല്ലെയുടെ(33) വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. 72 റണ്‍സുമായി ധനന്‍ജയ ഡി സില്‍വ ക്രീസില്‍ നില്‍ക്കുന്നു. ഒപ്പം കൂട്ടായി ദില്‍രുവന്‍ പെരേരയാണുള്ളത്.

ഷഹീന്‍ അഫ്രീദിയ്ക്കാണ് ഡിക്ക്വെല്ലയുടെ വിക്കറ്റ്. 86.3 ഓവില്‍ 263/6 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ നിലകൊള്ളുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ കാലാവസ്ഥ പ്രവചനം മഴയുണ്ടാകുമെന്നാണ്.

Exit mobile version