Site icon Fanport

മഴ തന്നെ മഴ, രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു

സെഞ്ചൂറിയനിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ രണ്ടാം ദിനം കളി നടന്നില്ല. മഴ കാരണം ഒരു പന്ത് പോലും എറിയാൻ ആകാതെ ഇന്നത്തെ ദിവസം അവസാനിപ്പിച്ചു. ഇപ്പോൾ മഴ കുറഞ്ഞതിന നാളെ കളി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രൗണ്ട് പരിശോധിച്ച് നാളെ രാവിലെ കളി ആരംഭിക്കാൻ പറ്റുമോ എന്ന് തീരുമാനിക്കും. ഇന്നലെ ആദ്യ ദിനം ഇന്ത്യ 272/3 എന്ന നിലയിലായിരുന്നു മത്സരം അവസാനിപ്പിച്ചത്. 122 റൺസുമായി രാഹുലും 40 റൺസുമായി രഹാനെയുമാണ് ക്രീസിൽ ഉണ്ടായിരുന്നത്. ഇന്ന് ബാറ്റു ചെയ്ത് 400നു മേലെ സ്കോർ എടുക്കാൻ ആയിരുന്നു ഇന്ത്യയുടെ ഉദ്ദേശം. അതിന് മഴ തടസ്സമായി.

Exit mobile version