
ജേസണ്‍ റോയ്ക്ക് മറ്റൊരു ഏകദിന ശതകത്തിനായി അല്പം കാത്തിരിക്കണം. ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് 184/3 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്. 91 റണ്‍സ് ജേസണ്‍ റോയ് നേടിയിട്ടുള്ളത്. 30 ഓവറുകള്‍ ആണ് മത്സരത്തില്‍ ഇതുവരെ എറിഞ്ഞത്. ടോസ് നേടി ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ മികച്ച തുടക്കമാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ടീമിനു നല്‍കിയത്.
ജോണി ബൈര്‍സ്റ്റോ 24 പന്തില്‍ 42 റണ്‍സ് നേടി വെടിക്കെട്ട് തുടക്കമാണ് ടീമിനു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 8.2 ഓവറില്‍ നിന്നാണ് 63 റണ്‍സാണ് നേടിയത്. 70 റണ്‍സ് രണ്ടാം വിക്കറ്റില്‍ അലക്സ് ഹെയില്സുമായി നേടി ജേസണ്‍ റോയ് ഫോമിലേക്ക് ഉയരുകയായിരുന്നു. 26 റണ്‍സാണ് ഹെയില്‍സ് നേടിയത്. ജോ റൂട്ടിനൊപ്പം(22) മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂടി റോയ് നേടി ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
ഓസ്ട്രേലിയയ്ക്കായി ജൈ റിച്ചാര്ഡ്സണ്, കെയിന്‍ റിച്ചാര്ഡ്സണ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
