
കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ രണ്ടാം ദിവസം കളി മുടക്കി മഴ. രണ്ട് ദിവസം പിന്നിട്ടപ്പോള്‍ 147 ഓവറുകളാണ് മത്സരത്തില്‍ ഇതുവരെ നഷ്ടമായത്. 32.5 ഓവറില്‍ നിന്ന് ഇന്ത്യ 74/5 എന്ന നിലയിലാണ് നിലവില്‍. തലേ ദിവസത്തെ സ്കോറായ 17/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ 30ല്‍ നില്‍ക്കെ 4 റണ്‍സ് നേടിയ അജിങ്ക്യ രഹാനയേ നഷ്ടമായി. രവിചന്ദ്രന്‍ അശ്വിന് പുറത്താകുമ്പോള്‍ ഇന്ത്യ ഇന്നിംഗ്സില്‍ 50 റണ്‍സ് നേടിയിരുന്നു. ദസുന്‍ ഷനകയ്ക്കാണ് രണ്ടാം ദിവസം വീണ രണ്ട് വിക്കറ്റുകളും.
ചേതേശ്വര്‍ പുജാര മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന താരം. പുജാര 47 റണ്‍സുമായി ഇന്ത്യയുടെ പ്രതീക്ഷകളും പേറി ക്രീസില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂട്ടിനു 6 റണ്‍സ് നേടിയ വൃദ്ധിമന്‍ സാഹയാണ് ഒപ്പമുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial