വീണ്ടും മഴ, ഇംഗ്ലണ്ടിനു ആധിപത്യം

കെന്നിംഗ്ടണ്‍ ഓവലില്‍ രസം കൊല്ലിയായി മഴ. ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിംഗ്സില്‍ 175 റണ്‍സിനു ഒതുക്കിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിനിടെ മഴ എത്തുകയായിരുന്നു. മൂന്നാം ദിവസത്തെ കളി ഉപേക്ഷിക്കുമ്പോള്‍ ഇംഗ്ലണ്ട് 74/1 എന്ന നിലയിലാണ്. മത്സരത്തില്‍ 252 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കിയിട്ടുണ്ട്. കീറ്റണ്‍ ജെന്നിംഗ്സ്(34*), ടോം വെസ്റ്റ്‍ലി(28*) എന്നിവരാണ് ക്രീസില്‍. അലിസ്റ്റര്‍ കുക്കാണ് പുറത്തായ ബാറ്റ്സ്മാന്‍.

126/8 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോര്‍ക്കല്‍-ബാവുമ സഖ്യം ഒമ്പതാം വിക്കറ്റില്‍ 47 റണ്‍സ് നേടി. 17 റണ്‍സ് നേടിയ മോര്‍ക്കല്‍ ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ കുക്ക് പിടിച്ച് പുറത്തായി. 52 റണ്‍സ് നേടിയ ബാവുമയാണ് ഇന്നിംഗ്സില്‍ അവസാനം പുറത്തായത്. 10 റണ്‍സുമായി വെറോണ്‍ ഫിലാന്‍ഡര്‍ പുറത്താകാതെ നിന്നു. ബാവുമയുടെ വിക്കറ്റ് വീഴ്ത്തി ടോബി റോളണ്ട്-ജോണ്‍സ് ഇന്നിംഗ്സില്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ഉറപ്പാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവാൽകോട്ടിന് ഇരട്ട ഗോൾ, എമിറേറ്റ്സ് കപ്പിൽ ആഴ്സണലിന് ജയം
Next articleഹര്‍ത്താല്‍, പ്രതിധ്വനി സെവന്‍സ് മത്സരങ്ങള്‍ പുനക്രമീകരിക്കും