
ബെംഗളൂരു ടെസ്റ്റിന്റെ രണ്ടാം സെഷനിടെ മഴ വില്ലനായി എത്തിയപ്പോള്‍ ശതകത്തിനു 6 റണ്‍സ് അകലെയായി മുരളി വിജയ് നില്ക്കുന്നു. 45.1 ഓവറില്‍ ഇന്ത്യ 248 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. 94 റണ്‍സ് നേടിയ മുരളി വിജയ്ക്ക് കൂട്ടായി 33 റണ്‍സുമായി ലോകേഷ് രാഹുല്‍ ക്രീസില്‍ നില്ക്കുന്നു. 107 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് പുറത്തായ ഏക താരം.
യമീന് അഹമ്മദ്സായിയ്ക്കാണ് വിക്കറ്റ് ലഭിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial