ഗോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം മഴയിൽ മുങ്ങി

വെസ്റ്റിന്‍ഡീസിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ശ്രീലങ്ക കാത്തിരിക്കണം. 9 വിക്കറ്റുകള്‍ 224 റൺസ് നേടുന്നതിനിടെ നഷ്ടമായെങ്കിലും മഴ ശ്രീലങ്കയ്ക്ക് കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച് മൂന്നാം ദിവസത്തെ കളി പിന്നീട് സാധ്യമാകാതിരിക്കുകയായിരുന്നു.

49 റൺസിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് വിന്‍‍ഡീസിനെ ഫോളോ ഓണിൽ നിന്ന് രക്ഷിച്ചത്. 39 റൺസ് നേടിയ കോൺവാലിനെ ലക്മൽ ആണ് പുറത്താക്കിയത്.

11 റൺസുമായി ജോഷ്വ ഡാ സിൽവ ആണ് ക്രീസിലുള്ളത്. 162 റൺസ് പിന്നിലായാണ് വിന്‍ഡീസ് ഇപ്പോള്‍ നിലകൊള്ളുന്നത്.

Exit mobile version