രസംകൊല്ലിയായി മഴ, ഹാമിള്‍ട്ടണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം

- Advertisement -

മഴ മൂലം 41 ഓവര്‍ മാത്രം കളി നടന്ന ഹാമിള്‍ട്ടണ്‍ ടെസ്റ്റിലെ ആദ്യ ദിവസം ദക്ഷിണാഫ്രിക്ക 123/4. ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സായപ്പോള്‍ ഓപ്പണര്‍മാര്‍ രണ്ടു പേരും തിരികെ പവലിയനിലേക്ക് മടങ്ങി. ഹാഷിം ആംലയാണ് സന്ദര്‍ശകര്‍ക്കായി മികവ് പുലര്‍ത്തിയത്. 50 റണ്‍സാണ് ഹാഷിം നേടിയത്. ജീന്‍ പോള്‍ ഡുമിനി 20 റണ്‍സ് നേടി പുറത്തായി. നായകന്‍ ഫാഫ് ഡ്യുപ്ലെസി(33*), ടെംബ ബാവുമ(13*) എന്നിവരാണ് ക്രീസില്‍. ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisement